യാത്രക്കാര്‍ ശ്രദ്ധിക്കുക, സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം; ഈ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി, ചിലത് വഴി തിരിച്ചുവിടും

Share our post

തിരുവനന്തപുരം :എൻജിനിയറിങ് ജോലികള്‍ കാരണം നവംബർ21മുതലഡിസംബർ 2 വരെ തിരുവനന്തപുരം ഡിവിഷനിലെ വിവിധ ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണങ്ങളഏർപ്പെടുത്തി.ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് വഴി തിരിച്ചു വിടുകയും ചെയ്യും.

കൂടാതെ, പല ട്രെയിനുകളും നിശ്ചിത സമയത്തേക്കാള്‍ വൈകിയോടും.ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള നവംബർ 22 ന് മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.
നവംബർ 22 ന് നാഗർകോവില്‍ – കോട്ടയം എക്‌സ്‌പ്രസ്‌ (16366) കായംകുളത്ത് സർവീസ് അവസാനിപ്പിക്കും.
നവംബർ 21 ന് ചെന്നൈ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12695) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
നവംബർ 24 ന് ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം ട്രെയിൻ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
നവംബർ 25 ന് ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ എസി തുരന്തോ എക്‌സ്‌പ്രസ്‌ എറണാകുളം ജങ്‌ഷനില്‍ യാത്ര അവസാനിപ്പിക്കും.

പുറപ്പെടുന്ന സമയത്തില്‍ മാറ്റം വന്ന ട്രെയിനുകൾ

നവംബർ 23 ന് ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ (16328) പകല്‍ 12.10ന് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.
നവംബർ 22 ന് തിരുവനന്തപുരം സെൻട്രല്‍ – ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12696) രാത്രി 8.05 ന് കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക.
നവംബർ 26 ന് തിരുവനന്തപുരം സെൻട്രല്‍ – ചെന്നൈ സെൻട്രല്‍ എസി തുരന്തോ എക്‌സ്‌പ്രസ്‌(22208)രാത്രി 10.35ന് എറണാകുളം ജങ്‌ഷനില്‍നിന്നായിരിക്കും പുറപ്പെടുക.
വഴിതിരിച്ചുവിടുന്ന ട്രെയിനുകള
നവംബർ 22ന് തിരുവനന്തപുരം സെൻട്രല്‍ – ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12624). ആലപ്പുഴ വഴിയായിരിക്കും യാത്ര ചെയ്യുക. ഈ ട്രെയിനിന് ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരം നോർത്ത്‌ – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312). ആലപ്പുഴ വഴി
തിരുവനന്തപുരം നോർത്ത്‌ – എസ്‌എംവിടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌. ആലപ്പുഴ വഴി
തിരുവനന്തപുരം നോർത്ത്‌ – മംഗളൂരു സെൻട്രല്‍ മലബാർ എക്‌സ്‌പ്രസ്‌(16629). ആലപ്പുഴ വഴി. ഈ ട്രെയിനിന് ഹരിപ്പാട്‌, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല,എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കന്യാകുമാരി – ദിബ്രുഗഡ്‌ വിവേക്‌ സ‍ൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22503) ആലപ്പുഴ വഴി._
_തിരുവനന്തപുരം സെൻട്രല്‍ – രാമേശ്വരം അമൃതഎക്‌സ്‌പ്രസ്‌(16343) ആലപ്പുഴ വഴി.
തിരുവനന്തപുരം നോർത്ത്‌ – നിലമ്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349) ആലപ്പുഴ വഴി. ഈ ട്രെയിനിന് ഹരിപ്പാട്‌, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല,_ _എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെൻട്രല്‍ – മംഗളൂരു സെൻട്രല്‍ എക്‌സ്‌പ്രസ്‌(16347) ആലപ്പുഴ വഴി.തിരുവനന്തപുരം നോർത്ത്‌ – മുംബൈ ലോക്‌മാന്യതിലക്‌ ടെർമിനസ്‌ സ്‌പെഷ്യല്‍ എക്‌സ്‌പ്രസ്‌(01464) ആലപ്പുഴ വഴി._
വൈകിയോടുന്ന ട്രെയിനുകള്‍

_നവംബർ 25 ന് താംബരം – ഗുരുവായൂർ എക്‌സ്‌പ്രസ്‌(16127) 2.20 മണിക്കൂറും ഗുരുവായൂർ – താംബരം എക്‌സ്‌പ്രസ്‌ (16128) രണ്ട് മണിക്കൂറും വൈകിയോടും. നവംബർ 22 ന് തൂത്തുക്കുടി – പാലക്കാട്‌ ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16791) അരമണിക്കൂർ വൈകിയോടും. നവംബർ 27, ഡിസംബർ രണ്ട് തീയതികളില്‍ മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ്‌(16348) 40 മിനിട്ടും, നവംബർ 25 ന് ഈ ട്രെയിൻ രണ്ടരമണിക്കൂറും വൈകിയോടും.
ഡിസംബർ ഒന്നിന് ഹസ്രത്‌ നിസാമുദീൻ – തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ്‌ (22654) അരമണിക്കൂർ വൈകിയോടും. നവംബർ 25 ന് രാമേശ്വരം – തിരുവനന്തപുരം സെൻട്രല്‍ അമൃത എക്‌സ്‌പ്രസ്‌(16344) രണ്ട് മണിക്കൂർ വൈകിയോടും. നവംബർ 25 ന് മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌(16603) ഒന്നരമണിക്കൂർ വൈകിയോടും.
നവംബർ 25 ന് തിരുപ്പതി – കൊല്ലം എക്‌സ്‌പ്രസ്‌(17421) അരമണിക്കൂർ വൈകിയോടും. നവംബർ 25 ന് ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 20 മിനിട്ട്‌ വൈകിയോടും. നവംബർ 25 ന് തിരുവനന്തപുരം ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത്‌ സ്‌പെഷ്യല്‍ എക്‌സ്‌പ്രസ്‌(06164) ഒന്നരമണിക്കൂർ വൈകി ഓടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!