തദ്ദേശ തിരഞ്ഞെടുപ്പ്: വിതരണ സ്വീകരണ കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

Share our post

കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിന് ശേഷമുള്ള അവയുടെ ശേഖരണത്തിനും സ്ട്രോങ്ങ് റൂമുകളും കൗണ്ടിംഗ് സെന്ററുകളും സ്ഥാപിക്കുന്നതിനും ആവശ്യമായ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.

വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, മലപ്പട്ടം, കുറ്റിയാട്ടൂർ, മയ്യിൽ ഗ്രാമപഞ്ചായത്തുകൾ: പട്ടാനൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂൾ നായാട്ടുപാറ.
പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, പേരാവൂർ, മാലൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകൾ: സെന്റ് ജോസഫ് യു.പി സ്‌കൂൾ തൊണ്ടിയിൽ, പേരാവൂർ.

എടക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, മുണ്ടേരി, കൊളച്ചേരി
ഗ്രാമപഞ്ചായത്തുകൾ: എളയാവൂർ സി എച്ച് എം ഹയർസെക്കൻഡറി സ്‌കൂൾ.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂർ, പട്ടുവം, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തുകൾ: തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം ഗ്രാമപഞ്ചായത്തുകൾ:
കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചരക്കണ്ടി, ധർമ്മടം, എരഞ്ഞോളി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, പിണറായി, വേങ്ങാട് ഗ്രാമപഞ്ചായത്തുകൾ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്. പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പന്ന്യന്നൂർ, ചൊക്ലി, കതിരൂർ, മൊകേരി ഗ്രാമപഞ്ചായത്തുകൾ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുപുഴ, പെരിങ്ങോം-വയക്കര, രാമന്തളി, കാങ്കോൽ-ആലപ്പടമ്പ്, കുഞ്ഞിമംഗലം, എരമം-കുറ്റൂർ, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തുകൾ: പയ്യന്നൂർ കോളേജ്, എടാട്ട്.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം, കോട്ടയം ഗ്രാമപഞ്ചായത്തുകൾ: കൂത്തുപറമ്പ് നിർമലഗിരി കോളേജ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറളം, പായം, അയ്യങ്കുന്ന്, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകൾ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, മാട്ടൂൽ, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത് ഗ്രാമപഞ്ചായത്തുകൾ: എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ.

ശ്രീകണ്ഠപുരം നഗരസഭയുടെ ഒന്ന് മുതൽ 31 വരെ വാർഡുകൾ: ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് ബ്ലോക്ക്), തലശ്ശേരി നഗരസഭയുടെ ഒന്ന് മുതൽ 53 വരെ വാർഡുകൾ: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തളിപ്പറമ്പ് നഗരസഭയുടെ ഒന്നു മുതൽ 35 വരെ വാർഡുകൾ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, കണ്ണൂർ കോർപ്പറേഷന്റെ ഒന്നു മുതൽ 28 വരെയും 29 മുതൽ 56 വരെയും വാർഡുകൾ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (സ്പോർട്സ് സ്‌കൂൾ), പയ്യന്നൂർ നഗരസഭയുടെ ഒന്ന് മുതൽ 23 വരെയും 24 മുതൽ 46 വരെയും വാർഡുകൾ: പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (ഹയർസെക്കൻഡറി ബ്ലോക്ക്).

ആന്തൂർ നഗരസഭയുടെ ഒന്നു മുതൽ 29 വരെ വാർഡുകൾ: കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മാങ്ങാട്ടുപറമ്പ്. കൂത്തുപറമ്പ് നഗരസഭയുടെ ഒന്നു മുതൽ 29 വരെ വാർഡുകൾ: കൂത്തുപറമ്പ് നിർമ്മലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്‌കൂൾ.

പാനൂർ നഗരസഭയുടെ ഒന്നു മുതൽ 21 വരെയും 22 മുതൽ 41 വരെയും വാർഡുകൾ: പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ. ഇരിട്ടി നഗരസഭയുടെ ഒന്നു മുതൽ 34 വരെ വാർഡുകൾ: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് വിഭാഗം).

ബന്ധപ്പെട്ട വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സ്ട്രോങ്ങ് റൂമുകളും കൗണ്ടിംഗ് സെന്ററുകളും സമയബന്ധിതമായി സജ്ജമാക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!