കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾ

Share our post

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും അധ്യാപക- അനധ്യാപക നിയമനം നടത്തുന്നു. വിവിധ തസ്തികളിലായി ആകെ 14,967 ഒഴിവുകൾ ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 9126 ഒഴിവും നവോദയ വിദ്യാലയങ്ങളിൽ ആകെ 5841 ഒഴിവുകളുണ്ട്. ഇതിൽ 17 അസി. കമ്മിഷണർ തസ്തികകളും 227 പ്രിൻസിപ്പൽ തസ്തികകളും ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി
പോസ്റ്റ് ഗ്രാഡ്വേറ്റ് അധ്യാപക തസ്തികയിൽ ആകെ 2978 ഒഴിവുകൾ ഉണ്ട്. ട്രെയ്ൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്സ് തസ്തികയിൽ 5772 ഒഴിവുകളിൽ നിയമനം നടത്തും. ഇതിനു പുറമേ ലൈബ്രേറിയൻ അടക്കമുള്ള മറ്റ് അനധ്യാപക തസ്തികകളിലും നിയമനം നടത്തുന്നുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും ആവശ്യമായ നിയമനത്തിന് സിബിഎസ്ഇ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. എഴുത്തു പരീക്ഷയുടെയും നൈപുണ്യശേഷി പരീക്ഷ, മെഡിക്കൽ എന്നിവയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 4. കൂടുതൽ വരങ്ങൾക്ക്: http:// cbse.gov.in സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!