നടാൽ റെയിൽവെ ഗേറ്റ് അടച്ചു; കുരുക്കിൽപ്പെട്ട് വാഹനങ്ങൾ

Share our post

എടക്കാട്: ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് താഴെചൊവ്വ മുതൽ നടാൽ വരെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. താഴെചൊവ്വ ബൈപ്പാസ്, കിഴുത്തള്ളി, ചാല, നടാൽ എന്നീ പ്രദേശങ്ങളിലാകെ കുരുക്ക് രൂക്ഷമായി. ഗേറ്റ് അടച്ചതറിയാതെ തോട്ടട വഴി വരുന്ന വാഹനങ്ങൾ നടാലിൽ നിന്ന് തിരിച്ചുപോകേണ്ട അവസ്ഥയും നിലനിന്നു. തലശ്ശേരി ഭാഗത്തുനിന്നും മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽനിന്നും വഴിതെറ്റി വരുന്ന വാഹനങ്ങളും ഗേറ്റിന് സമീപത്തു നിന്ന് മടങ്ങിപ്പോകുന്നതായി ദൃക്സാക്ഷികൾ അറിയിച്ചു. ചാല ഭഗവതി ക്ഷേത്രത്തിന് മുന്നിൽ മൂന്ന് ദിശകളിൽ നിന്നുള്ള വാഹനങ്ങൾ കൂടിക്കലർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ഗേറ്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ശനിയാഴ്ച ഗതാഗതത്തിന് തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.

ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

നടാൽ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ചാല–നടാൽ ബൈപ്പാസിൽ രാവിലെ 8.30 മുതൽ 10.30 വരെയും, വൈകിട്ട് 4.00 മുതൽ 6.00 വരെയും കണ്ടെയ്‌നർ ലോറികളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി എടക്കാട് പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!