ശിൽപ്പപാളിയിലെ സ്വർണ മോഷണം: തിരുവാഭരണം മുൻ കമീഷണർ കെ എസ് ബൈജു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടികളിലെയും സ്വർണം കവർന്ന കേസില്‍ മുൻ തിരുവാഭരണം കമ്മീഷണറും അറസ്റ്റിൽ. ഐഎൻടിയുസി നേതാവായ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2019ൽ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ കെ എസ് ബൈജു ദ്വാരപാലക ശിൽപ്പപാളികൾ ഇളക്കിക്കൊടുക്കുന്ന സമയം സ്ഥലത്തെത്തി മേൽനോട്ടം വഹിച്ചില്ലെന്നും ഓഫീസ് സ്മിത്തിനേയോ മറ്റ് ഉദ്യോഗസ്ഥരെയോ നിയോഗിച്ചില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഒമ്പത് ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. ഡെപ്യൂട്ടി ദേവസ്വം കമീഷണറും ഗുരുതര വീഴ്ചവരുത്തിയതായി റിപ്പോർട്ടിലുണ്ട്.
