മാലിന്യം തള്ളിയ ലോറി വൈദ്യുതിതൂൺ ഇടിച്ചു തകർത്തു
കണ്ണൂർ: മാലിന്യം തള്ളുന്നതിനിടെ പോലീസ് വാഹനം കണ്ട് അമിത വേഗതയിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടാങ്കർ ലോറി വൈദ്യുതിതൂൺ തകർത്തു. സിറ്റിയിലെ നാലുവയൽ റോഡരികിലെ വൈദ്യുതിതൂൺ ആണ് തകർത്തത്. നീർച്ചാൽ ബീച്ചിന് സമീപം മാലിന്യം തള്ളി കടന്നു കളയുന്നതിനിടെയാണ് സംഭവം. അപകടം വരുത്തിയ കെ.എൽ.63.3054 നമ്പർ ലോറി കസ്റ്റഡിയിലെടുത്ത കണ്ണൂർ സിറ്റി പോലീസ് മിനി ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.
