പിഎസ്‍സി : സൈക്ലിങ് ടെസ്റ്റും അഭിമുഖവും
തിരുവനന്തപുരം : കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ (കെഎസ്‍സിഎആർഡി ബാങ്ക് ലിമിറ്റഡ്) പ്യൂൺ/റൂം അറ്റൻഡന്റ്/നൈറ്റ് വാച്ച്മാൻ (പാർട്ട് 1, 2 – ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 696/2023, 697/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ട പുരുഷൻമാരായ ഉദ്യോഗാർഥികൾക്ക് നവംബർ 11 ന് രാവിലെ 6.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് സൈക്ലിങ് ടെസ്റ്റ് നടത്തും. ഉദ്യോഗാർഥികൾ അസൽ പ്രമാണങ്ങളും സൈക്കിളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (മുസ്ലീം) (കാറ്റഗറി നമ്പർ 099/2024) തസ്തികയിലേക്ക് നവംബർ 5 ന് പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ അറബിക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 357/2022, 358/2022) തസ്തികയിലേക്കും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ എഡ്യൂക്കേഷണൽ ടെക്നോളജി (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 144/2022) തസ്തികയിലേക്കും നവംബർ 6 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ2എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിലെ ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 681/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം നവംബർ 6, 7 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294). കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ വീണ (കാറ്റഗറി നമ്പർ 05/2024) തസ്തികയിലേക്ക് നവംബർ 7ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജിആർ3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ് (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 020/2024) തസ്തികയിലേക്ക് 2025 നവംബർ 7ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441). ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 401/2024) തസ്തികയിലേക്ക് നവംബർ 7ന് രാവിലെ 8 മണിക്ക് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 19/2024) തസ്തികയിലേക്ക് നവംബർ 7 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ1സി വിഭാഗവുമായി ബന്ധപ്പെടണം (04712546325).
ഒഎംആർ പരീക്ഷ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024) തസ്തികയിലേക്ക് നവംബർ 6ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) അസിസ്റ്റന്റ് ഫിനാൻസ് മാനേജർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 284/2024, 285/2024) തസ്തികയിലേക്ക് നവംബർ 7 ന് രാവിലെ 7 മുതൽ 8.50 വരെ
ഒഎംആർ പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ് 2 (കാഗറി നമ്പർ 37/2024), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 199/2024), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 328/2024), കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 377/2024) തസ്തികകളിലേക്കുള്ള രണ്ടാംഘട്ട പ്രാഥമിക ഒഎംആർ പരീക്ഷ നവംബർ 8 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.05 വരെ നടത്തും.
