ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ഒ.പി കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
ഇരിക്കൂർ: ആർദ്രം സ്റ്റേറ്റ് പ്ലാൻ ഫണ്ട്1.24 കോടി രൂപ ഉപയോഗിച്ച് ഇരിക്കൂർ താലൂക്ക് ആശുപത്രിക്കായി നിർമിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പാമ്പ് കടിയേറ്റവർക്കുള്ള ചികിത്സയ്ക്കായി ആന്റി വെനം ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, വൈസ് പ്രസിഡന്റ് ഒ.എസ് ലിസി, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ മുനീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.എൻ യാസിറ, പഞ്ചായത്ത് അംഗം ബി.പി നലീഫ, ഡിഎംഒ ഡോ. പിയൂഷ് എം, ഡി പി എം ഡോ. അനിൽ കുമാർ, ഇരിക്കൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ധന്യ ജോസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
