കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

ഹാൾ ടിക്കറ്റ്

കണ്ണൂർ: സ്കൂൾ ഓഫ് ലീഗൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ,ഏഴാം സെമെസ്റ്റർ ബി എ എൽ എൽ ബി ഡിഗ്രി (നവംബർ 2025) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്(0497 2715264 ).

പരീക്ഷാ വിജ്ഞാപനം

08.12.2025ന് ആരംഭിക്കുന്ന , പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ , ഒന്നാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾ ക്ക് 11.11.2025 മുതൽ 15.11.2025 വരെ പിഴയില്ലാതെയും 18.11.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

08.12.2025 ന് ആരംഭിക്കുന്ന മഞ്ചേശ്വരം ക്യാമ്പസിലെ ഒന്നാം സെമസ്റ്റർ ത്രി വത്സര എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2025 പരീക്ഷകൾക്ക് 17.11.2025 മുതൽ 20.11.2025 വരെ പിഴയില്ലാതെയും 22.11.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷാ ഫലം

പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്ന് , മൂന്ന് സെമസ്റ്റർ ബിരുദാന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു പുനഃ പരിശോധന , ഫോട്ടോകോപ്പി സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 15.11.2025 വരെ സ്വീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!