ബോയ്സ് ടൗണിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
• ഡിവൈഎഫ്ഐയും യുവ വാട്സാപ്പ് കൂട്ടായ്മയും ബോയ്സ് ടൗണിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്
പാൽചുരം : ഡിവൈഎഫ്ഐയുടെയും യുവ വാട്സാപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ബോയ്സ് ടൗണിൽ വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ഒരുവശം കൊക്കയും വലിയ ഇറക്കവുമുള്ള വഴിയിൽ ഭാരവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഏതാനും ദിവസം മുമ്പ് ഗൂഗിൾ മാപ്പ് നോക്കി ചുരം ഇറങ്ങിയ ലോറി കൊക്കയിലേക്ക് വീഴുകയും തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിക്കുകയും ചെയ്തിരുന്നു. സിപിഎം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ.എൻ. സുനീന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം എം.വി. ചാക്കോ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സീൽസ് വർഗീസ്, അനു ടി. ജോസ്, സുബീഷ്, വൈശാഖ്, പി.സി. അമൽ, സോളമൻ, വരുൺ എന്നിവർ നേതൃത്വംനൽകി.
