അതിദാരിദ്ര്യ മുക്ത കേരളം ; പേരാവൂരിൽ എൽഡിഎഫ് പ്രവർത്തകർ പായസം വിതരണം ചെയ്തു
പേരാവൂർ : കേരളം അതിദാരിദ്ര്യ മുക്തമായതിന്റെ ഭാഗമായി എൽ ഡി എഫ് പ്രവർത്തകർ പേരാവൂർ ടൗണിൽ പായസ വിതരണം നടത്തി. പേരാവൂർ ടൗൺ വാർഡ്, ബാംഗളക്കുന്ന് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് പായസം വിതരണം ചെയ്തത്. സിപിഎം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ. എ. രജീഷ് ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരൻ അധ്യക്ഷനായി. കെ. സി. സനിൽ കുമാർ, കെ. പി. അബ്ദുൾ റഷീദ്, കാരായി രതീഷ്, ബഷീർ കായക്കൂൽ, നാസർ ചൂര്യോട്ട്, പി.അസ്സു, വി. സാദിഖ്, അഷറഫ് ചെവിടിക്കുന്ന്, എം. വത്സൻ, കെ. മുഹമ്മദ് എന്നിവർ നേതൃത്വം നല്കി.
