ഐ ടെച്ച് ആർട്ട് ഗാലറിയുടെ നവീകരിച്ച ഫ്ലക്സ് പ്രിന്റിംഗ് യൂണിറ്റ് പേരാവൂരിൽ പ്രവർത്തനം തുടങ്ങി
പേരാവൂർ : ഐ ടെച്ച് ആർട്ട് ഗാലറിയുടെ നവീകരിച്ച അത്യന്താധുനിക ഫ്ലക്സ് പ്രിന്റിംഗ് യൂണിറ്റിന്റെയും കമനീയമായ മെമെന്റോ ഗ്യാലറിയുടെയും ഉദ്ഘാടനം നടത്തി. കൊട്ടിയൂർ റോഡിൽ കാട്ടുമാടം ബിൽഡിങ്ങിന് സമീപം പുതിയ കെട്ടിടത്തിൽ പേരാവൂർ ഫോറോനാ വികാരി ആർച്ച് പ്രീസ്റ്റ് റവ.ഫാ.മാത്യു തെക്കേമുറിയുടെ ആശീർവാദത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. യുഎംസി ജില്ലാ ഉപാധ്യക്ഷൻ കെ. എം. ബഷീർ അധ്യക്ഷനായി. ടൗൺ വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ്, ഗ്രാമീൺ ബാങ്ക് പേരാവൂർ ബ്രാഞ്ച് മാനേജർ ശ്രീധന്യ പ്രകാശൻ, മോണിങ് ഫൈറ്റഴ്സ് ഇൻഡുറൻസ് അക്കാദമി ചെയർമാൻ എം സി. കുട്ടിച്ചൻ, സിപിഎം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി. സനിൽകുമാർ, ബിജെപി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് ചാലാറത്ത്, യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ്
ഷബി നന്ത്യത്ത്, ഡയാന ജോജി എന്നിവർ സംസാരിച്ചു.
