വൻ സൈബർ തട്ടിപ്പ് സംഘം കുടുങ്ങി; പ്രതികളിൽ കോളേജ് വിദ്യാർഥികളും
കൊച്ചി: കൊച്ചിയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ. പണം പിൻവലിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം തൃക്കാക്കരയിൽ പഠിക്കുന്ന ഹാഫിസ്, അഭിഷേക് എന്നീ കോളേജ് വിദ്യാർഥികളുൾപ്പടെ പിടിയിലായവരിലുണ്ട്. ഇന്നലെ ആറ് ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് ഇവർ പിൻവലിച്ചിരുന്നു. തട്ടിപ്പ് പണം ഇവരുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഓപ്പറേഷൻ സി ഹണ്ടിന്റെ ഭാഗമായി അന്വേഷണത്തിന് ഇടയിലാണ് സംഘം കുടുങ്ങിയത്.
