ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
കാക്കയങ്ങാട് : രാഷ്ട്രീയ ഏകത ദിവസ ദിനാചരണത്തിന്റെ ജിഎച്ച്എസ്എസ് പാല, സിഎച്ച്എംഎം എച്ച്എസ്എസ് കാവുംപടി, മുഴക്കുന്ന് ജനമൈത്രി പോലീസ് എന്നിവർ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. പോലീസ് ഇൻസ്പെക്ടർ കെ. പി.ശ്രീഹരി ഫ്ലാഗ് ഓഫ് ചെയ്തു. സബ് ഇൻസ്പെക്ടർ മെൽവിൻ വിൻസന്റ് അധ്യക്ഷനായി. അസി. സബ് ഇൻസ്പെക്ടർ ജി.സജേഷ്,സിവിൽ പോലീസ് ഓഫീസർമാരായ കെ.പി.രാകേഷ്,പി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
കാവുംപടി ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷഫീന,പാലാ ഹയർസെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സ്റ്റിഫാനിയ,കായിക അധ്യാപകനായ മുസ്തഫ, അസി.സബ് ഇൻസ്പെക്ടർ ദീപ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രേമലത എന്നിവർ നേതൃത്വം നൽകി.
