ഇരിക്കൂർ മണ്ഡലത്തിൽ 45 മിനി മാസ്റ്റ് വിളക്ക് വരുന്നു
ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിൽ 45 മിനി മാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിന് 79 ലക്ഷം രൂപ അനുവദിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. 2024-25-ലെ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മിനി മാസ്റ്റ് വിളക്ക് സ്ഥാപിക്കുന്ന സ്ഥലങ്ങൾ: ഉളിക്കൽ പഞ്ചായത്തിലെ പരിക്കളം സ്കൂൾ മുൻഭാഗം, കോളിത്തട്ട് ടൗൺ, നുച്ചിയാട് ടോൾ ബൂത്ത്, മണ്ടപറമ്പ് ജങ്ഷൻ, വളവക്കരി, അമേരിക്കൻപാറ, കോളിത്തട്ട് (മണിക്കടവ്), പാറപ്രം (നെല്ലിക്കാംപൊയിൽ), പയ്യാവൂർ പഞ്ചായത്തിലെ പയ്യാവൂർ ക്ഷേത്രകുളം സമീപം, പാറക്കടവ് പാലം, വഞ്ചിയം ടൗൺ, ചാമക്കാല അമ്പലം, ഏരുവേശ്ശി പഞ്ചായത്തിലെ ചെറിയ അരീക്കമല, ചെമ്പേരി പള്ളിക്ക് മുൻവശം, മിഡിലക്കയം, തെരുവ് ഗണപതി ക്ഷേത്രം, നടുവിൽ പഞ്ചായത്തിലെ പുറഞാൺ, ആശാൻകവല കോട്ടയംതട്ട് ജങ്ഷൻ, പാലക്കയംതട്ട്, ആലക്കോട് പഞ്ചായത്തിലെ അരങ്ങം ജങ്ഷൻ, കോട്ടക്കടവ് പാലം, കവുംകുടി ടൗൺ, നെല്ലിപ്പാറ ആയുർവേദ ആസ്പത്രി സമീപം, മഞ്ഞപ്പുല്ല് ഫോറസ്റ്റ് ഗേറ്റ്, രയരോം പള്ളിപ്പടി, പച്ചാണി പള്ളിക്കവല, ചുങ്കസ്ഥാനം-തിമിരി, ശ്രീകണ്ഠപുരം നഗരസഭയിലെ ചെമ്പന്തൊട്ടി ഹൈസ്കൂൾ സമീപം, വെളിയനാട് (കരയത്തുച്ചാൽ), പന്നിയാൽ കവല, പൊടിക്കളം, വയക്കര കാവിന് സമീപം, കൂട്ടുംമുഖം പിഎച്ച്സി, ഇരിക്കൂർ പഞ്ചായത്തിലെ കുട്ടാവ് ഭഗവതി ക്ഷേത്രം, ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം, കുളിഞ്ഞ പട്ടാളമുക്ക്, പട്ടിൽ പള്ളിക്ക് മുൻവശം, ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ട്, ചെങ്ങളായി പഞ്ചായത്തിലെ നിടുവാലൂർ ടൗൺ, പെരിന്തലേരി ടൗൺ, പോള്ളയാട് ജങ്ഷൻ, മണക്കാട് പള്ളിക്ക് മുൻവശം, ചുഴലി മുച്ചിലോട്ട് കാവിനു സമീപം, കൊയ്യം ചെക്കിക്കടവ് പാലം.
