ടി പി സ്മാരക പുരസ്കാരം ജോൺ ബ്രിട്ടാസിന്
ഏഴോം: പഞ്ചായത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ‘ഏഴോത്തിന്റെ ഗ്രാമപിതാവ്’ ടി പി കുഞ്ഞിരാമന്റെ സ്മരണയ്‌ക്ക് ടി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ജോൺ ബ്രിട്ടാസ് എംപിക്ക്. ബുധൻ വൈകിട്ട് അഞ്ചിന് ഏഴോത്ത് നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ പുരസ്‌കാരം സമ്മാനിക്കും. സാമൂഹ്യ സാംസ്കാരിക ഭരണരംഗത്ത് മിന്നുന്ന പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം. എം വി നികേഷ്‌കുമാർ, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, ആർ ഉണ്ണി മാധവൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
