ഫിഷറീസ് ഗാർഡ് നിയമനം
കണ്ണൂർ : ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ഫൈബർ ബോട്ടിൽ പട്രോളിംഗ് നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഫിഷറീസ് ഗാർഡിനെ നിയമിക്കുന്നു. വി എച്ച് എസ് സി ഫിഷറീസ് സയൻസ് / എച്ച് എസ് ഇ യോഗ്യതയോടൊപ്പം സ്രാങ്ക് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. മത്സ്യബന്ധന യാനങ്ങളിലോ മറ്റ് യാനങ്ങളിലോ സേവനമനുഷ്ഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 30ന് രാവിലെ 10.30 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731081.
