പട്ടയമിഷന്റെ ജോലികൾക്കായി നിയമനം

Share our post

കണ്ണൂർ : ജില്ലയിലെ പട്ടയമിഷന്റെ ജോലികൾക്കായി സർവേയർ, ചെയിൻമാൻ/ ഹെൽപ്പർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള അഭിമുഖം ഒക്ടോബർ 29-ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ഐടിഐ സർവേ / ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ്‌ / മോഡേൺ സർവേ കോഴ്സ് അണ്ടർ സർവേ ആൻഡ് ലാൻഡ് റെക്കോഡ് യോഗ്യതയുള്ളവർക്ക് സർവേയർ തസ്തികയിലേക്കും എസ്‌എസ്‌എൽസി / തത്തുല്യ യോഗ്യതയുള്ളവർക്ക് ചെയിൻമാൻ / ഹെൽപ്പർ തസ്തികയിലേക്കും കെജിടിഇ മലയാളം, ഇംഗ്ലീഷ് ലോവർ, വേഡ് പ്രൊസസിങ്‌ യോഗ്യതയുള്ളവർക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂ ഹാളിൽ പേര് രജിസ്റ്റർചെയ്യണം. ഫോൺ: 0497 2700645.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!