വള്ളുവൻകടവ് ജലോത്സവം 26-ന്

Share our post

കണ്ണൂര്‍: വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്തര മേഖല വള്ളംകളി ജലോത്സവം 26-ന് നടത്തും. പകൽ 11 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനാകും. 12 മണിയോടെ മത്സരം ആരംഭിക്കും. പതിനാല് ടീമുകള്‍ പങ്കെടുക്കും. 25 പേര്‍ തുഴയുന്ന 14 വള്ളങ്ങളും 15 പേര്‍ തുഴയുന്ന 14 വള്ളങ്ങളും 10 വനിതകള്‍ തുഴയുന്ന ഒന്‍പത് വള്ളങ്ങളും ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. മൂന്നാം സ്ഥാനം വരെയെത്തുന്നവര്‍ക്ക് വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുരയുടെ വകയായി ക്യാഷ് അവാര്‍ഡ് നൽകും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ സുധാകരന്‍ എംപി സമ്മാനദാനം നിര്‍വഹിക്കും. ചെയര്‍മാന്‍ രാജന്‍ അഴീക്കോടന്‍, ടി ഗംഗാധരന്‍, എം കെ രമേശന്‍, എം ഒ രാമകൃഷ്ണന്‍, ചോറന്‍ ഗോപാലന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!