വ്യോമയാന സേവനം കാര്യക്ഷമമാക്കാന്‍ എഐ തന്ത്രവുമായി യുഎഇ

Share our post

ഷാർജ: രാജ്യത്തുടനീളം വ്യോമയാന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സമഗ്ര നിർമിതബുദ്ധി (എഐ) തന്ത്രവുമായി യുഎഇ വ്യോമയാന അതോറിറ്റി. ബുക്കിങ്ങുമുതൽ വിമാനത്താവള നടപടിക്രമങ്ങൾവരെ കൂടുതൽ കാര്യക്ഷമമാക്കാനാണ്‌ നടപടി. നിരവധി പരിവർത്തന സംരംഭങ്ങളിലൂടെ എഐ സാങ്കേതികവിദ്യകളെ സേവനങ്ങളിലും പ്രവർത്തനങ്ങളിലും സംയോജിപ്പിക്കാൻ പദ്ധതിയിടുന്നതായി ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തനപ്രക്രിയ മെച്ചപ്പെടുത്തൽ, ഉപയോക്താക്കളുടെയും ജീവനക്കാരുടെയും അനുഭവം മെച്ചപ്പെടുത്താൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് പ്രവർത്തന അനുമതി നേടാനുള്ള കേന്ദ്രീകൃത ഗേറ്റായി പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഫോക്കസ് സെപ്തംബറിൽ ആരംഭിച്ചിരുന്നു. 52 സീറോ ബ്യൂറോക്രസി പ്രക്രിയയിലൂടെ 2024ൽ 32,000ൽ അധികം പ്രവൃത്തി സമയം ലാഭിക്കാനും 40 ലക്ഷം കിലോയിൽ കൂടുതൽ കാർബൺ ബഹിർഗമനം കുറയ്ക്കാനുമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!