മഴയിൽ ചോർന്നൊലിച്ച് മാവേലി എക്സ്പ്രസ്
കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ചോർച്ച. ചൊവ്വാഴ്ച രാത്രിയുണ്ടായ മഴയിലാണ് മാവേലി എക്സ്പ്രസിന്റെ സെക്കൻഡ് എ.സി കോച്ചിൽ ചോർച്ചയുണ്ടായത്. ചോർച്ച കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. സീറ്റിലിരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. യാത്രക്കാർ എ.സിയിൽ മുൻകൂട്ടി റിസർവ് ചെയ്യുന്നത് തന്നെ സുഖയാത്രക്ക് വേണ്ടിയാണ്. അതിനിടെയാണ് ട്രെയിനിലെ ‘മഴയാത്ര’. കണ്ണൂർ സ്വദേശിയായ യുവാവ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റുചെയതതോടെ വൈറലായി.
