കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ
കണ്ണൂർ: സർവകലാശാല അഫിലിയേറ്റഡ് കോളേജിലെ മൂന്നാം സെമസ്റ്റർ എം എ ഭരതനാട്യം ഡിഗ്രി (റെഗുലർ, സപ്ലിമെൻ്ററി) പ്രായോഗിക പരീക്ഷകൾ 29ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെടണം.
▾വിദൂരവിദ്യാഭ്യാസം മൂന്നാം വർഷ ബിഎ, ബിസിഎ, ബിഎസ്‌സി മാത്തമാറ്റിക്സ്, ബിബിഎ ബിരുദ (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) (2011-2019 അഡ്‌മിഷൻ) മാർച്ച് 2025 പരീക്ഷ ഫലം വെബ്സൈറ്റിൽ.
മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എടുത്ത് സൂക്ഷിക്കണം. പുന:പരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പുകൾ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ നവംബർ ഒന്ന് വരെ സ്വീകരിക്കും.
▾അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ( ഇംപ്രൂവ്‌മെൻ്റ്, റെഗുലർ, സപ്ലിമെന്ററി) ഒക്ടോബർ 2025 പരീക്ഷകൾ നവംബർ 11ന് ആരംഭിക്കും. പുതുക്കിയ ടൈം ടേബിൾ വെബ്സൈറ്റിൽ.
