ഇൻഫോപാർക്കിൻ്റെ കുതിപ്പ്; 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്നോപാര്‍ക്ക്

Share our post

തിരുവനന്തപുരം: രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചി ഇൻഫോപാർക്ക്. കിഴക്കമ്പലം വില്ലേജിൽ 300 ഏക്കർ ഭൂമിയിലാണ് ഇൻഫോപാർക്ക്‌ മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്‌. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭൂമി ലാൻഡ് പൂളിങ് രീതിയിലൂടെ 500 ഏക്കർ കണ്ടെത്തി മൂന്നാം ഘട്ടം പൂർത്തീകരിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ അഐ സിറ്റി ആയിട്ടാണ് വിഭാവനം ചെയ്യുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു.ഇന്റഗ്രേറ്റഡ്‌ ഐടി ട‍ൗൺഷിപ് മാതൃകയിൽ ഒരുക്കുന്ന കാക്കനാട്ടെ ഇൻഫോപാർക്ക് ‌ മൂന്നാം ഘട്ടത്തിൽ 25,000 കോടി രൂപയുടെ നിക്ഷേപവും രണ്ടുലക്ഷം പേർക്ക്‌ പ്രത്യക്ഷത്തിലും നാലുലക്ഷംപേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭ്യമാക്കും. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കാക്കനാട്ടെ ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലേക്ക് എത്തുമെന്ന പ്രത്യേകതയുമുണ്ട്. കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് രണ്ടാം ഘട്ടം വരെ നീളുന്നതാണ്

ഇൻഫോപാർക്ക് ഫേസ് ഫോറുമായി ബന്ധപ്പെട്ട ചർച്ചകളും ആരംഭിച്ചു. 50,000 ഹൈ സ്കിൽ തൊഴിലവസരങ്ങളൊരുക്കുന്നതാണ് ഇൻഫോപാർക്കിൻ്റെ നാലാംഘട്ട വികസന പദ്ധതി. 50 ലക്ഷം ചതുരശ്ര അടിയിൽ ഐടി സ്പേസ് ഒരുക്കുന്ന ഈ പദ്ധതി അതിവേഗം നടപ്പിലാക്കും. കൊച്ചി ഇൻഫോപാർക്ക് വികസനപാതയിൽ കുതിക്കുന്ന സാഹചര്യത്തിൽ വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്നോപാർക്ക് . ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ രണ്ടാം ഘട്ടം വിപുലീകരണത്തിന് 2026ല്‍ തുടക്കമാകും. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ്-III കാമ്പസിലെ ഓഫീസ്, റീട്ടെയിൽ, റസിഡൻഷ്യൽ സ്ഥലങ്ങളുടെ വികസനം ഉൾപ്പെടുന്ന വിശദമായ പദ്ധതിയാണ് ഡൗണ്ടൗൺ. 3,000 കോടിയുടെ പദ്ധതി 30,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് മൂന്ന് കാമ്പസിൽ 60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ ലോകോത്തര നിലവാരത്തിലുള്ള ഓഫീസ് സ്പെയ്സുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, അത്യാധുനിക അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ ഉള്‍പ്പെടും. ടോറസ് ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ്‌സ് സിഇഒ ആയ അജയ് പ്രസാദാണ് രണ്ടാം ഘട്ടത്തെക്കുറിച്ച് അറിയിച്ചത്. ഡൗൺടൗൺ പദ്ധതിയിൽ ആകെ ഏഴ് കെട്ടിടങ്ങളിലായി ആറ് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ടാകും. ഇതിൽ വിക്ടോറിയ എന്ന പേരിൽ 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ് സ്ഥലവും ഉൾപ്പെടുന്നു. കൂടാതെ, ടോറസ് സെൻട്രം എന്ന പേരിൽ ഷോപ്പിങ് മാളും, ടോറസ് യോസെമൈറ്റ് എന്ന ഓഫീസ് കെട്ടിടവും, അസറ്റ് ടോറസ് ഐഡൻ്റിറ്റി എന്ന പേരിൽ താമസ സൗകര്യങ്ങളും ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!