പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം; വിവിധ തസ്തികകളിലെ അഭിമുഖം തീയതിയായി
തിരുവനന്തപുരം: ഒക്ടോബർ 25ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.05 വരെ കണ്ണൂർ പയ്യാമ്പലം ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽ നടത്താനിരുന്ന പിഎസ്‍സി പരീക്ഷയിൽ മാറ്റം. രജിസ്റ്റർ നമ്പർ 1208485 മുതൽ 1208684 വരെയുള്ളവർ കണ്ണൂർ ജിഎച്ച്എസ്എസ് പള്ളിക്കുന്ന് (ഹയർ സെക്കൻഡറി വിഭാഗം) എന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതേണ്ടതാണെന്ന് പിഎസ്‍സി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ് 2 (കാഗറി നമ്പർ 37/2024), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 199/2024), കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 328/2024), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 377/2024) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകേണ്ടതാണ്.
ശാരീരിക അളവെടുപ്പും അഭിമുഖവും
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (നേരിട്ടും, തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 289/2024, 290/2024) തസ്തികയിലേക്ക് 2025 ഒക്‌ടോബർ 29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ) (കാറ്റഗറി നമ്പർ 644/2023) തസ്തികയിലേക്ക് 2025 ഒക്‌ടോബർ 29, 30, 31 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജിആർ 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446). സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 414/2023) തസ്തികയിലേക്ക് 2025 ഒക്‌ടോബർ 29, 30, 31 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
