പെൻഷൻ പരിഷ്കരണം ഉടനാരംഭിക്കണം; കെഎസ്എസ്പിഎ
പേരാവൂർ : പെൻഷൻ പരിഷ്കരണത്തിനുള്ള നടപടി ഉടനാരംഭിക്കാനും ഓപ്ഷൻ സൗകര്യത്തോടെ മെഡിസെപ് പദ്ധതി നടപ്പിലാക്കണമെന്നും കെഎസ്എസ്പിഎ പേരാവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രഡിഡന്റ് ടിജെ.എൽസമ്മ അധ്യക്ഷയായി. മിസ് കേരള സുവർണ്ണബെന്നിയെ ആദരിച്ചു. എം.ജി. ജോസഫ്, പി. സുഖദേവൻ, കെ.മോഹനൻ, പി.എം.മോഹനൻ, എൻ നാരായണൻ, സി.വി.കുഞ്ഞനന്തൻ, നാരായണൻ കോയിറ്റി, പി.വി. അന്നമ്മ , വി.ടി. അന്നമ്മ, ഒ. മാത്യു, എ.വി ചിത്രലേഖ, ഷേർലി ഫ്രാൻസിസ്, സി.അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. എ. മോഹനൻ(പ്രസി.), വി.ഡി. ജോസഫ്, വി.ടി.അന്നമ്മ (വൈസ്. പ്രസി.), എ.വി.ചിത്ര ലേഖ (സെക്ര.), വി.അനിൽ കുമാർ, പി. ഒ.മറിയം (ജോ. സെക്ര.), പി.കെ.സന്തോഷ്( ഖജാ.).
