കണ്ണൂരിൽ റിലയൻസ് ട്രെൻ്റ്സിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ അടിച്ചു മാറ്റി; ജീവനക്കാരിക്കെതിരെ കേസ്
കണ്ണൂർ: താഴെ ചൊവ്വ സെക്യൂറ സെൻ്റർ മാളിലെ റിലയൻസ് ട്രെൻ്റ്സ് വസ്ത്രാലയത്തിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ അടിച്ചു മാറ്റിയ ജീവനക്കാരിക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ കസ്റ്റമർ അസോസിയേറ്റ് കം കാഷ്യർ എം. അഞ്ജനക്കെതിരെ ആണ് ടൗൺ പോലീസ് കേസെടുത്തത്. 2024 നവംബർ 21 മുതൽ ഈ വർഷം മെയ് അഞ്ചുവരെ ഷോറൂമിൽ നിന്ന് വിൽപന നടത്തിയ വസ്ത്രങ്ങൾ കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെയും നിയമാനുസൃതമല്ലാതെ വസ്ത്രങ്ങൾ എക്സ്ചേഞ്ച് ചെയ്തും 113396 രൂപയും ക്യു ആർ കോഡ്, ജി പേ മുഖേന പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി 246370 രൂപ തട്ടിയെടുത്തെന്നുമാണ് കേസ്. സ്റ്റോർ മാനേജർ എൻ. ഷഹബാസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.
