പേരാവൂർ പുഴക്കലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 26ന്
പേരാവൂർ : വോയ്സ് ഓഫ് പുഴക്കൽ കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ പുഴക്കൽ മുത്തപ്പൻ മടപ്പുര ഊട്ടുപുര ഹാളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. ഫോൺ : 6235 822935,95392 69029.
