സെൽഫിയെടുക്കാം സ്വർണനാണയം നേടാം
കണ്ണൂർ: സോളിഡ് സിറ്റി നടത്തുന്ന ഖുർആൻ ക്വിസ് മത്സര സമ്മാന ദാനത്തോട് അനുബന്ധിച്ച് ലഹരിക്കെതിരെ പ്രതിഷേധ മത്സരം നടത്തുന്നു. നല്ലൊരു പുസ്തകം കൈയിൽ പിടിച്ച് അധ്യാപകർ, രക്ഷിതാക്കൾ, സഹോദരങ്ങൾ ഇവരുടെ കൂടെ സെൽഫി എടുത്ത് ലഹരിക്കെതിരെ അടിക്കുറിപ്പ് എഴുതി 28-ന് മുമ്പ് പേരും വിലാസവും സഹിതം 9895 099 101 നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യണം. ഒന്നാം സമ്മാനമായി മലബാർ ഗോൾഡ് നൽകുന്ന സ്വർണ നാണയവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 2000, 1000 രൂപയുടെ വിവിധ ഗിഫ്റ്റ് വൗച്ചറുകളും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
