ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകർക്ക് കടും നിറത്തിലുള്ള വസ്ത്രം നിർബന്ധം
ദുബൈ : ഇന്ത്യൻ പ്രവാസികൾ പുതിയ പാസ്പോർട്ടു കൾക്ക് അപേക്ഷിക്കുമ്പോൾ ഫോട്ടോ നിർദേശങ്ങൾ പാലിക്കണമെന്ന് വിസ അപേക്ഷാസേവനങ്ങൾക്കായുള്ള ഏജൻസിയായ ബി എൽ എസ് ഇന്റർനാഷണൽ നിർദേശംനൽകി.ഇന്റർനാഷണൽ സി വിൽ ഏവിയേഷൻ ഓർഗ നൈസേഷന്റെ (ഐ സിഎഒ)ഫോട്ടോമാനദണ്ഡങ്ങൾഈവർഷംസെപ്‌തംബർഒന്ന്മുതൽപ്രാബല്യത്തിൽവന്നതിനെ തുടർന്നാണ് ഈ നിർദേശം. എല്ലാ പാസ്പോർട്ട് അപേക്ഷകൾക്കും മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകളായിരിക്കണം സമർപ്പിക്കേണ്ടത്. ഐ സി എ ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോ കൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് നേരത്തെ ഇന്ത്യൻ മിഷനുകൾവ്യക്തമാക്കിയിരുന്നു.പാസ്പോർട്ട് അപേക്ഷാ സേവനങ്ങൾക്കായി ബിഎൽ എസ് കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോകൾ ഹാജരാക്കണം. ഫോട്ടോ യുടെ പശ്ചാത്തലമായ വെള്ളയിൽ നിന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യത യുള്ളതിനാൽ വെള്ളയും ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. നിയമം പാലിക്കാത്ത ഫോട്ടോകൾ അപേ ക്ഷകൾ വൈകുന്നതിനോ നിരസിക്കുന്നതിനോ കാരണമായേക്കാം.
