കവ്വായി കായലിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി
തൃക്കരിപ്പൂർ: കവ്വായി കായലിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വലിയപറമ്പ് സ്വദേശി എൻ പി തമ്പാനെ ( 61 ) ആണ് കാണാതായത്. രാവിലെ മീൻ പിടിക്കാൻ പോയതായിരുന്നു. തോണി വലിയപറമ്പ് പാലത്തിന് സമീപം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയാണ്.
