മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു
മലപ്പുറം: മഞ്ചേരിയിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം. കാടുവെട്ട് യന്ത്രം (ബ്രഷ് കട്ടർ) ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്‌തീൻ കുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ സംഭവം. കാടുവെട്ടാനുപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറക്കുകയായിരുന്നു. കഴുത്തിൽ നിന്നും രക്തം വാർന്ന് പ്രവീൺ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. ശേഷം നടത്തിയ തിരച്ചിലിലാണ് പ്രതിയായ മൊയ്തീൻ കുട്ടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലിസ് അന്വേഷിച്ച് വരികയാണ്.
