കണ്ണൂർ പൈതൃകോത്സവം ജനുവരിയിലേക്ക് മാറ്റി
കണ്ണൂർ: സംസ്ഥാന പുരാരേഖ, പുരാവസ്തു , മ്യൂസിയം വകുപ്പുകളുടെ നേതൃത്വത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കണ്ണൂർ ടൗണിലും മുണ്ടേരി, കണ്ണൂർ സിറ്റി, കണ്ണൂർ ഇംഗ്ലീഷ് പള്ളി, ചിറക്കൽ എന്നിവിടങ്ങളിലും നടത്താൻ നിശ്ചയിച്ചിരുന്ന കണ്ണൂർ പൈതൃകോത്സവ പരിപാടികൾ സാങ്കേതിക കാരണങ്ങളാൽ 2026 ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയതായി സംഘാടക സമിതി അറിയിച്ചു. കണ്ണൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ വായനശാലകളിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയും സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരവും നിശ്ചയിച്ചതുപോലെ നടക്കും.
