കണ്ണൂർ സിറ്റി പൊലീസ് മിനി മാരത്തൺ 21ന്
കണ്ണൂർ :രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി വീരമൃത്യു വരിച്ച ധീരരെ സ്മരിക്കാൻ കണ്ണൂർ സിറ്റി പൊലീസ് 6.6 കിലോമീറ്റർ മിനി മാരത്തൺ സംഘടിപ്പിക്കുന്നു. 21ന് രാവിലെ 5.30ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലാണു തുടക്കം.ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര ഫ്ലാഗ് ഓഫ് ചെയ്യും.പുതിയ ബസ് സ്റ്റാൻഡ്, പ്രഭാത് ജംക്ഷൻ, ഗെസ്‌റ്റ് ഹൗസ്, പയ്യാമ്പലം, എസ്എൻ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ് വഴി പരേഡ് ഗ്രൗണ്ടിൽ തന്നെ സമാപിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്ന എല്ലാവർക്കും ടി ഷർട്ട് സൗജന്യമായി നൽകും. പുരുഷന്മാരുടെയും വനിതകളുടെയും വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസും നൽകും.
