വികസന നേട്ടങ്ങളുമായി പേരാവൂർ പഞ്ചായത്ത്
പേരാവൂർ: ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ഡിപിസി ഗവ. നോമിനി കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ പഞ്ചായത്ത് വികസന റിപ്പോർട്ട് പ്രകാശനം ചെയ്തു. റിസോഴ്സ് പേഴ്സൺ എൻ.എസ്.ദീപ്തി സംസ്ഥാന സർക്കാരിന്റെ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശിപ്പിച്ചു. ഹരിത കർമ്മസേന, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനല്കിയവർ എന്നിവരെ ആരദിച്ചു. തുടർന്ന് ഭാവി പേരാവൂരിനായി പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിന് ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. ശരത്, റീന മനോഹരൻ, എം.ശൈലജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എ രജീഷ്, അംഗങ്ങളായ രാജു ജോസഫ്, റജീന സിറാജ്, ബേബി സോജ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.സജീവൻ, ഗ്രാമപഞ്ചായത്ത് അസി സെക്രട്ടറി പി.പി.സിനി എന്നിവർ പങ്കെടുത്തു. വനിതകളുടെ സംഗീത നാടക ശിൽപം കനൽച്ചിന്തുകൾ അരങ്ങേറി.
