പ്രതിരോധമന്ത്രാലയത്തിന് കീഴിലെ ബോര്‍ഡര്‍ റോഡ്‌സില്‍ അവസരം; 542 ഒഴിവ്

Share our post

തിരുവനന്തപുരം:പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്റ്റില്‍ഡ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്‌സിലാണ് ഒഴിവ്. 542 ഒഴിവുണ്ട്. പുരുഷന്മാര്‍ക്കാണ് അവസരം. തസ്തികകളും ഒഴിവും: വെഹിക്കിള്‍ മെക്കാനിക് -324, മള്‍ട്ടിസ്സില്‍ഡ് വര്‍ക്കര്‍ (പെയിന്റര്‍) -13, മള്‍ട്ടിസ്റ്റില്‍ഡ് വര്‍ക്കര്‍ (ഡിഇഎസ്) -205. ആകെയുള്ളതില്‍ 82 ഒഴിവ് വിമുക്തഭടന്മാര്‍ക്ക് നീക്കിവെച്ചതാണ്. യോഗ്യത, പ്രായം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നിവ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ bro.gov.in -ല്‍ പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!