ഹിറ്റായി കുടുംബശ്രീ കേരള ചിക്കൻ

Share our post

ക​ണ്ണൂ​ർ: മാം​സ വി​പ​ണി​യി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങി കു​ടും​ബ​ശ്രീ കേ​ര​ള ചി​ക്ക​ൻ. നി​ല​വി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ര​ണ്ട് ഔ​ട്ട്ലെ​റ്റു​ക​ളി​ൽ നി​ന്നു​മാ​യി ശ​രാ​ശ​രി 8000 രൂ​പ വ​രെ ദി​വ​സ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഇ​റ​ച്ചി​യേ​ക്കാ​ൾ ഗു​ണ​മേ​ന്മ കൂ​ടു​ത​ലു​ള്ള​തും വി​ല​ക്കു​റ​വും കേ​ര​ള ചി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത കൂ​ട്ടു​ന്നു. കു​റ്റ്യാ​ട്ടൂ​ർ, പാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്ലെ​റ്റു​ക​ൾ തു​ട​ങ്ങി​യ​ത്. ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ർ, ഇ​രി​ട്ടി, ക​ല്യാ​ശ്ശേ​രി ബ്ലോ​ക്കു​ക​ളി​ൽ കൂ​ടി അ​ടു​ത്ത​മാ​സം ഔ​ട്ട്ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.

കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ങ്ങി​യ പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി 10 അ​പേ​ക്ഷ​ക​ൾ തു​ട​ങ്ങു​ന്ന​തി​നാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ വ​രു​ന്ന ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഈ ​ഔ​ട്ട്ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ര​ണ്ടാം ഘ​ട്ട​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ സി.​ഡി.​എ​സു​ക​ളി​ലും ഒ​രു കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്ലെ​റ്റ് എ​ന്ന പ​ദ്ധ​തി ല​ക്ഷ്യം ന​ട​പ്പാ​ക്കും. ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ കേ​ര​ള ചി​ക്ക​ൻ ഫാ​മും ഔ​ട്ട് ലെ​റ്റും തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി. കേ​ര​ള ചി​ക്ക​ൻ ഫാ​മു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന വി​പ​ണ​ന ശാ​ല​ക​ൾ വ​ഴി​യാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. കി​ലോ​ക്ക് 17 രൂ​പ ഔ​ട്ട്ലെ​റ്റ് ഉ​ട​മ​ക്ക് ല​ഭി​ക്കും. മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ളും 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യി​ലാ​ണ് കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്ലെ​റ്റു​ക​ൾ വ​ഴി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. 50000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ മാ​സ വ​രു​മാ​നം ഔ​ട്ട്ലെ​റ്റു​ക​ൾ വ​ഴി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി വ​ഴി ല​ഭി​ക്കു​ന്നു​ണ്ട്. സം​രം​ഭം തു​ട​ങ്ങാ​നാ​യി കു​ടും​ബ​ശ്രീ വ​ഴി ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ ലോ​ൺ ല​ഭി​ക്കും. ഫോ​ൺ: 8075089030.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!