ഇ.ഡി.പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി
ശബരിമല: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടിയിലെ മഠത്തൂർക്കുന്ന് ഏറന്നൂർമനയിലെ ഇ.ഡി. പ്രസാദാണ് ശബരിമല മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശി എം.ജി.മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പൂജാരിയാണ് ഇ. ഡി. പ്രസാദ്. ശബരിമല മേൽശാന്തി പട്ടികയിൽ 14പേരാണുണ്ടായിരുന്നത്. നിലവിൽ കൊല്ലം കൂട്ടിക്കട ക്ഷേത്രത്തിലെ ശാന്തിയാണ് മനു നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് പേരുകൾ നറുക്കെടുത്തത്.
