പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസ് മെഷീൻ തകരാറിൽ; രോഗികൾ ദുരിതത്തിൽ
പേരാവൂർ: താലൂക്ക് ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ ഏഴു മെഷീനുകളിൽ നാലെണ്ണം തകരാറിൽ. ഇതോടെ ഡയാലിസ് രോഗികൾ ദുരിതത്തിലായി. ഡയാലിസിന് എത്തുന്ന രോഗികളെ മറ്റ് ഡയാലിസ് സെൻ്ററുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മറ്റ് ഡയാലിസ് സെൻ്ററുകളിൽ ഡയാലിസിന് പോകുമ്പോൾ എച്ച്.ഐ.വി പരിശോധയും മറ്റ് ടെസ്റ്റുകളും മരുന്നുകളും ഉൾപ്പെടെ 1500 മുതൽ 5000 രൂപയോളം ചെലവ് വരും എന്നാണ് പറയുന്നത്. മെഷീൻ തകരാറിലായതോടെ ദിവസം പത്തിൽ താഴെ പേർക്ക് മാത്രമേ ഡയാലിസ് ചെയ്യാൻ കഴിയുന്നുള്ളൂ. എത്രയും വേഗം തകരാറുകൾ പരിഹരിച്ച് ഡയാലിസ് യൂണിറ്റിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആക്കണമെന്നാണ് ഡയാലിസ് രോഗികൾ ആവശ്യപ്പെടുന്നത്.
