ഓൺലൈൻ സൈറ്റുകൾ ഒരുക്കാൻ മൃഗ സംരക്ഷണവകുപ്പ്: അരുമകളെ വില്കാം, വാങ്ങാം

Share our post

കണ്ണൂ‌ർ: അരുമമൃഗങ്ങളുടേയും വളർത്തുമൃഗങ്ങളുടേയും വിപണനത്തിനായി ഓൺലൈൻ വിപണന സൈറ്റുകൾ ആരംഭിക്കാനൊരുങ്ങി മൃഗസംരക്ഷണ വകുപ്പ്.പുതുതലമുറയിലെ കർഷകരെയും കർഷക സംരംഭകരെയും മൃഗസംരംക്ഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പക്ഷി വളർത്തൽ ,വ്യാവസായികാടിസ്ഥാനത്തിൽ നായ്ക്കളുടെ ബ്രീഡിംഗ് പരിശീലനം ,ഫാം ടൂറിസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓൺലൈൻ വിപണന സൈറ്റുകൾ ആരംഭിക്കുന്നത്. പ്ലാനിംഗ് വിഭാഗത്തിൽ നിന്നും വെറ്റിനറി എക്സ്റ്റൻഷൻ (വികസനവും പരിശീലനവും ) പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കും ഉദ്യോഗസ്ഥ‌ർക്കും വിവിധ പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി മൃഗ സംരക്ഷണവകുപ്പ് സംഘടിപ്പിക്കുന്നുണ്ട് .ഓൺലൈൻ പ്ലാറ്റ്ഫോം രൂപീകരിക്കാൻ സർക്കാ‌ർ കേരള കന്നുകാലി വികസന ബോർഡിന് നി‌ർദേശം നൽകുകയും സ്റ്റാ‌ർട്ടപ്പ് മിഷൻ മുഖേന ഏജൻസിയെ കണ്ടുപിടിച്ച് വർക്ക് ഓർഡ‌‌‌ർ നൽകികഴിഞ്ഞു. ഓൺലൈൻ പ്ലാറ്റ് ഫോം ആരംഭിക്കുന്നതോടെ ചെറുകിട കർഷകർക്കും പ്രത്യേക വളർ‌ത്തു മൃഗങ്ങളെ വള‌ർത്തുന്നവർക്കും വലിയ വാണിജ്യ സ്ഥാപനങ്ങളുമായി മത്സരിക്കാൻ കഴിയും.മൃഗങ്ങളുടെ വിപണനത്തിലുള്ള തട്ടിപ്പുകളും തടയാനാകും.വില നിശ്ചയിക്കൽ,ന്യായമായ വ്യാപാരം,എന്നിവയാണ് ഓൺലൈൻ പ്ലാറ്റ് ഫോമിന്റെ ലക്ഷ്യങ്ങൾ.കർഷകർ,കന്നുകാലി വളർത്തുന്നവർ ,ക്ഷീരസംരംഭകർ,കോഴിഫാം ഉടമകൾ,മൃഗസംരക്ഷണ കേന്ദ്രങ്ങളും സന്നദ്ധസംഘടനകളും ,വെറ്റിനറി ഡോക്ടർമാർ തുടങ്ങിയവരായിരിക്കും ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കൾ.നിയമപരിഷ്കരണത്തിന് ആനിമൽ വെൽവെയർ ബോർഡുംഅരുമ മൃഗങ്ങളുടേയും വളർത്തു മൃഗങ്ങളുടേയും നിയമവിരുദ്ധമായ വിപണനം ,വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കൽ, ഇടനിലക്കാരുടെ ചൂഷണം എന്നിവ നിയന്ത്രിക്കുന്നതിന് നിലവിലുള്ള പെറ്റ് ഷോ റൂൾസ് ,ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് റൂൾസ് എന്നിവ പരിഷ്ക്കരിക്കുന്നതിനായി സ്റ്റേറ്റ് ആനിമൽ വെൽഫെയ‌ർ ബോർഡ് രൂപീകരിച്ചിട്ടുമുണ്ട്.
ഒാൺലൈൻ പ്ലാറ്റ് ഫോം ഇങ്ങനെ

ഫോട്ടോകൾ,വീഡിയോകൾ,ബ്രീഡിനെ കുറിച്ചുള്ള വിശദാംശങ്ങൾ,ആരോഗ്യ നില തുടങ്ങിയ ഉൾപ്പെടുത്തിയ പോസ്റ്റുകൾ.

സ്പീഷ്യസ്,ജനുസ്,വില,സ്ഥലം എന്നിവ അറിയാൻ സെർച്ച് ഓപ്ഷൻ
സുരക്ഷിതമായി മൃഗങ്ങളെ എത്തിക്കാൻ ഗതാഗത ഏജൻസികളുമായുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാം

വാങ്ങുവന്നവർക്കും വിൽക്കുന്നവർക്കും നിർബന്ധിത കെ.വൈ.സി ,വെറ്റിനറി പരിശോധന,​ സർട്ടിഫിക്കേഷൻ സൗകര്യം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!