ഉളിക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്‌ഡ്
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്‌ഡ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായ പരാതിയിലായിരുന്നു റെയ്‌ഡ്. എഞ്ചിനിയറിംഗ് വിഭാഗത്തിൽ നടന്ന പരിശോധനയിൽ ഒരു ജീവനക്കാരൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഗൂഗിൾ പേ വഴിയാണ് കൈക്കൂലി വാങ്ങിയത്. കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ കോർപറേഷൻ എടക്കാട് സോണലിലും സമാന കൈക്കൂലി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ സേവനത്തിന് കൈക്കൂലി ആവശ്യപ്പെട്ടാൽ 04972707778 എന്ന വിജിലൻസ് നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
