ട്രെയിനുകള്‍ക്ക് വേഗം കൂടും; സാങ്കേതിക വിദ്യയുമായി റെയില്‍വെ

Share our post

തിരുവനന്തപുരം:രാജ്യത്തെ ട്രെയിനുകളിലെ വേഗതക്കുറവിന് പരിഹാരമാകുന്നു. വളവുകളില്‍ വേഗം കുറയ്‌ക്കാതെ അതിവേഗം തന്നെ പായാൻ സഹായിക്കുന്ന ടില്‍ട്ടിംഗ് വിദ്യ ഇനി ഇന്ത്യയിലെ എല്ലാ ട്രെയിനുകളിലുമെത്തും. നിലവില്‍ പുതിയതായി നിർമ്മിക്കുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഈ സാങ്കേതിക വിദ്യ നടപ്പാക്കിയിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി മറ്റ് ട്രെയിനുകളിലും എത്തിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ വേഗക്കുറവ് പരാതി മാറും. വിദേശസഹായത്തോടെയാണ് ടില്‍ട്ടിംഗ് വിദ്യ ഇവിടെ നടപ്പിലാക്കുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറിയില്‍ (ഐസിഎഫ്) പുതിയ ട്രെയിനുകള്‍ നിർമ്മിക്കുമ്ബോള്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കും. ഹൈഡ്രോളിക് ടില്‍ട്ടിംഗ് ബോഗിക്കായി ട്രെയിനിന്റെ താഴ്‌ഭാഗത്ത് പ്രത്യേക ഹൈഡ്രോളിക് സംവിധാനം കൊണ്ടുവരും. ഇതോടെ ട്രെയിൻ വളവില്‍ നല്ല വേഗത്തില്‍തന്നെ ഓടും.

55-60കിലോമീറ്ററാണ് കേരളത്തിലെ നിലവിലെ ശരാശരി ട്രെയിൻ വേഗം. വേഗം കൂടാത്തത് വളവുകളും കയറ്റങ്ങളുമുള്ള പാതകള്‍ ധാരാളമുള്ളത് കാരണമാണ്. വളവുകളില്‍ 20 കിലോമീറ്ററാണ് വേഗത. തിരുവനന്തപുരം-കാസർകോട് പാതയില്‍ 626 വളവുകളും 230 ലെവല്‍ക്രോസുകളും 138 ഇടത്ത് വേഗ നിയന്ത്രണവുമുണ്ട്. പാതയുടെ 36 ശതമാനവും വളവുകളാണ്. നഗര മദ്ധ്യത്തിലാണ് വളവുകളേറെയും. വളവുകള്‍ നിവർത്താൻ 25000 കോടി ചെലവും പത്തു വർഷം സമയവുമെടുക്കുമെന്ന് മുൻപ് പഠനത്തില്‍ വ്യക്തമായിരുന്നു. നിലവിലെ റെയില്‍പാതയുടെ അലൈൻമെന്റ് മാറ്റണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളും നിരവധി ചെറു സ്റ്റേഷനുകളും മാറണം. വൻതോതില്‍ ഭൂമിയേറ്റെടുക്കണം. എന്നാല്‍, ടില്‍ട്ടിംഗ് ട്രെയിനോടിച്ചാല്‍ വളവുകളില്‍ ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി വേഗമാവും. സാധാരണ ട്രാക്കുകളിലും ഇത്തരം ട്രെയിനുകള്‍ ഓടുമെന്നതിനാല്‍ ട്രാക്കും പുതുക്കേണ്ട.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!