പേരാവൂർ മാരത്തൺ 2025; സംഘാടക സമിതിയായി
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് പേരാവൂർ മാരത്തണിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. ഗുഡ് എർത്ത് ചെസ് കഫെയിൽ നടന്ന യോഗം ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. പിഎസ്എഫ് പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, കണ്ണവം ഫോറസ്റ്റ് റെയിഞ്ചർ സുധീർ നരോത്ത്, പിഎസ്എഫ് ജനറൽ സെക്രട്ടറി എം.സി.കുട്ടിച്ചൻ, വൈസ്.പ്രസിഡന്റ് ഡെന്നി ജോസഫ്, ഖജാഞ്ചി എ.പി.സുജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഫ്രാൻസിസ് ബൈജു ജോർജ് (ചെയർമാൻ),എം.സി.കുട്ടിച്ചൻ (വർക്കിങ്ങ് ചെയർമാൻ), ഡെന്നി ജോസഫ് ( ജനറൽ കൺവീനർ).
