അഖില കേരള വായനാമത്സരം: ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു
ആലക്കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഖില കേരള വായനാ മത്സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാടാച്ചിറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി നേഹയും മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലെ പി.വി സ്‌നേഹയും വിഭാഗം രണ്ടില്‍ ശ്രീകണ്ഠാപുരം കോട്ടൂര്‍ പൊതുജന വായനശാലയിലെ ആര്‍ വിദ്യയും വിജയികളായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലക്കോട് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഞ്ജയ് അനില്‍ രണ്ടാം സ്ഥാനവും കൂത്തുപറമ്പ് എച്ച്.എസ്.എസ് തൊക്കിലങ്ങാടിയിലെ ഇ ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും നേടി.മുതിര്‍ന്നവര്‍ക്കുള്ള മത്സരം വിഭാഗം ഒന്നില്‍ കുറുമാത്തൂര്‍ വൈത്തല കാളിദാസന്‍ സ്മാരക വായനശാലയിലെ കെ.വി മെസ്ന രണ്ടാം സ്ഥാനവും തലശ്ശേരി ഈങ്ങയില്‍ പീടിക ദേശീയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിലെ കെ സാന്ധ്രിന മൂന്നാം സ്ഥാനവും നേടി. മുതിര്‍ന്നവര്‍ക്കുള്ള വായനാമത്സരം വിഭാഗം രണ്ടില്‍ വെള്ളപ്പന്തല്‍ ഒണക്കന്‍ ഗുരുക്കള്‍ സ്മാരക ഗ്രന്ഥാലയത്തിലെ പി.വി അനില്‍കുമാര്‍ രണ്ടാസ്ഥാനവും കാങ്കോല്‍ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിലെ പി പ്രേമവല്ലി മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 10,000, 5,000, 4,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനമായി ലഭിക്കും. ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരും മുതിര്‍ന്നവരുടെ രണ്ട് വിഭാഗങ്ങളില്‍ നിന്ന് ഒന്നാംസ്ഥാനം ലഭിച്ചവരാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുക
