മൂന്ന് മാവോവാദികളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു
പേരാവൂർ: രാമച്ചി ഉന്നതിയിൽ 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ആയുധങ്ങളുമായെത്തി ലഘുലേഖ വിതരണം ചെയ്തുവെന്നും ഭക്ഷണസാധനങ്ങൾ കൈവശപ്പെടുത്തിയെന്നുമുള്ള കേസിൽ മൂന്ന് മാവോവാദികളുടെ അറസ്റ്റ് പേരാവൂർ ഡിവൈഎസ്പി എം.പി.ആസാദിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. ചിക്മംഗ്ളൂർ സ്വദേശിനി ലത, വയനാട് സ്വദേശിനി ജിഷ, കോട്ടഹണ്ട രവി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കർണാടക പോലീസ് പിടികൂടി അഗ്രഹാര ജയിലിലടച്ച ഇവരുടെ അറസ്റ്റ് ജയിലിലെത്തിയാണ് രേഖപ്പെടുത്തിയത്. ഇനി മൂന്നുപേരെയും കസ്റ്റഡിയിൽ വാങ്ങിക്കും. എസ്.ഐ. രമേശൻ, ശിവദാസൻ, മനോജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
