പേരാവൂർ പഞ്ചായത്ത് ദുരന്ത നിവാരണ ഷെൽട്ടർ തുറന്നു നല്കി
പേരാവൂർ: പഞ്ചായത്ത് നിർമിച്ച ദുരന്ത നിവാരണ ഷെൽട്ടർ മന്ത്രി ഒ.ആർ.കേളു തുറന്നു നല്കി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ മുഖ്യാതിഥിയായി. ദുരന്ത നിവാരണ ഷെൽട്ടറിന്10 സെന്റ് സ്ഥലം സൗജന്യമായി നല്കിയ ഈപ്പച്ചൻ മാണിക്കത്താഴെ, ഷെൽട്ടറിലേക്കുള്ള റോഡുകൾക്ക് സൗജന്യമായി സ്ഥലം നല്കിയ ബേബി താഴത്തുവീട്ടിൽ, ലിസമ്മ മഠത്തിൽ, സ്ഥലം പഞ്ചായത്തിന് ലഭ്യമാക്കാൻ പ്രയത്‌നിച്ച വാർഡ് മെമ്പർ കെ.വി.ബാബു എന്നിവരെ ആദരിച്ചു. കേരളത്തിലുടനീളം ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്ന എംഎഫ്എ ഡയരക്ടർ എം.സി.കുട്ടിച്ചൻ, ഷെൽട്ടറിന്റെ പ്രവൃത്തി പൂർത്തീകരിച്ച വി.ഡി.മത്തായി, മിസ് കേരള ഫിറ്റ്‌നസ് ആൻഡ് ഫാഷൻ വിജയി സുവർണ ബെന്നി എന്നിവരെയും ആദരിച്ചു. പി.സാജു റിപ്പോർട്ടവതരിപ്പിച്ചു. പ്രീത ദിനേശൻ, നിഷ ബാലകൃഷ്ണൻ, കെ.വി.ശരത്ത്, റീന മനോഹരൻ, സി.യമുന, ബേബി സോജ, ബാബു തോമസ്, കെ.എ.രജീഷ്, കെ.അർഷാദ്, ഹരിദാസൻ ചേരും പുറം എന്നിവർ സംസാരിച്ചു.
