കോളയാട് പഞ്ചായത്ത് വാതക ശ്മശാനം ‘നിത്യത’യുടെ സമർപ്പണം ബുധനാഴ്ച
പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനം ‘നിത്യത’ യുടെ സമർപ്പണം ബുധനാഴ്ച നടക്കും. വൈകിട്ട് മൂന്നിന് കെ.കെ.ശൈലജ എംഎൽഎ ശ്മശാനം തുറന്നു നൽകും. വായന്നൂർ പുത്തലത്ത് ഒരു കോടി രൂപ ചിലവിട്ടാണ് നവീന രീതിയിലുള്ള ശ്മശാനം നിർമിച്ചത്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അരക്കോടി രൂപയും പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അരക്കോടി രൂപയും ചിലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ, പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, പി.ഉമാദേവി, സിനിജ സജീവൻ, എ.ഷീബ എന്നിവർ സംബന്ധിച്ചു.
