പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊടിക്കുണ്ടിലെ ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിലാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു അശ്വന്ത്. മയ്യിൽ നണിശേരി കോൾതുരുത്തിയിലെ കടുക്ക വളപ്പിൽ ഹൗസിൽ സൂരജിൻ്റെ മകനാണ് അശ്വന്ത്.
