പയ്യന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ സൂപ്പർ ഡീലക്സ് ബസ്
പയ്യന്നൂർ: പയ്യന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ സൂപ്പർ ഡീലക്സ് ബസ് സർവീസ് അനുവദിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു. കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബസ് അനുവദിച്ചത്. നിയമസഭയിലും ഈ വിഷയം ഉന്നയിച്ചിരുന്നു. കണ്ണൂർ – കോഴിക്കോട് – തൃശൂർ-എറണാകുളം- ആലപ്പുഴ- കൊല്ലം റൂട്ടിലാണ് പുതിയ സർവ്വീസ്. വൈകുന്നേരം 4.15ന് പയ്യന്നൂരിൽ നിന്നാരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ 3.30 ന് തിരുവനന്തപുരത്തെത്തുകയും തിരികെ വൈകീട്ട് 5.45ന് പുറപ്പെട്ട് പുലർച്ചെ അഞ്ച് മണിക്ക് പയ്യന്നൂർ എത്തുന്ന വിധത്തിലാണ് സമയക്രമം. പുതിയ ബസ് എത്തുന്നതോടെ സർവീസ് ആരംഭിക്കും.
