രാപ്പകൽ സമരം ഒക്ടോബർ 15,16 തീയതികളിൽ
കണ്ണൂർ :സിവിൽ സർവീസിനെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഒക്ടോബർ 15,16 തീയതികളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.