പേരാവൂരിലെ പോലീസ് സേനക്ക് നാണക്കേടായി ചാറ്റ് വിവാദം
പേരാവൂർ: ഭർതൃമതിയായ യുവതിയുമായി പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റ് വിവാദം വകുപ്പുതല നടപടിയിലേക്ക് നീങ്ങുന്നതായി വിവരം. പേരാവൂർ സ്റ്റേഷനിലെ ഒരു പോലീസുദ്യോഗസ്ഥനെതിരെ ഉയർന്ന മൊബൈൽ ഫൊൺ ചാറ്റ് വിവാദമാണ് സ്റ്റേഷനിൽ വെച്ച് പരിഹരിക്കപ്പെട്ടെങ്കിലും വകുപ്പുതല നടപടിയിലേക്ക് നീങ്ങുന്നത്. സമീപ സ്റ്റേഷനിൽ നിന്നും അടുത്തിടെ പേരാവൂർ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെയാണ് ചാറ്റ് വിവാദം ഉയർന്നത്. ഇതേത്തുടർന്ന് പേരാവൂർ സ്റ്റേഷനിൽ യുവതിയെ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. എന്നാൽ, തനിക്ക് യാതൊരു പരാതിയുമില്ലെന്ന് യുവതി മൊഴി നല്കിയതോടെ വിവാദം പേരാവൂർ പോലീസ് അവസാനിപ്പിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വകുപ്പു തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
